പുരസ്‌കാര പെരുമയിലൂടെ പ്രേക്ഷക ചര്‍ച്ചകളില്‍ ഇടം നേടിയ ഡോക്യുമെന്ററിയാണ് ‘സ്വോഡ് ഓഫ് ലിബര്‍ട്ടി’. ഇതിഹാസ പുരുഷനായും വിവാദ നായകനായും ചരിത്രത്തില്‍ ഇടമുള്ള വേലുത്തമ്പി ദളവയെ കുറിച്ചുള്ളതാണ് ‘സ്വോഡ് ഓഫ് ലിബര്‍ട്ടി’. മൂന്ന് ദേശീയ പുരസ്‌കാരവും രണ്ട് സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയ ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ‘സ്വോഡ് ഓഫ് ലിബര്‍ട്ടി’ യൂട്യൂബിലൂടെ ഇനി കാണാം. നടി മഞ്ജു വാര്യരാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. ചരിത്ര രേഖകളിലുള്ളതും വെളിവാകാത്തതുമായ വേലുത്തമ്പി ദളവയെയാണ് ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.