അവതാരികയായി വളരെ കാലം മുൻപ് കരിയർ ആരംഭിച്ചുവെങ്കിലും സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയാണ് ലക്ഷ്മി നക്ഷത്രയെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് അടുപ്പിച്ചത്. അവതാരിക എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ എന്ന നിലയിലും ലക്ഷ്മി നക്ഷത്രയെ ഇന്ന് മലയാളികൾക്ക് നന്നായി അറിയാം. മിനിസ്ക്രീൻ പ്രേക്ഷകർ സ്വന്തം വീട്ടിലെ കുട്ടിയോട് കാണിക്കുന്ന അടുപ്പമാണ് ലക്ഷ്മി നക്ഷത്രയോട് പലപ്പോഴും കാണിക്കാറുമുള്ളത്.
അതേസമയം കയ്യടിയും സ്നേഹവും പോലെ തന്നെ ചില ചില പ്രവർത്തികളുടെ പേരിൽ താരത്തിന് മലയാളികളുടെ വിമർശന കല്ലേറും പലപ്പോഴും കൊള്ളേണ്ടി വരാറുണ്ട്. കൊല്ലം സുധിയുമായുള്ള അടുപ്പവും അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയ്ക്കും കുട്ടികൾക്കുമായി താരം ചെയ്തുകൊടുത്തതുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കിയതിന് പിന്നാലെ ലക്ഷ്മിക്കെതിരെ വലിയ സൈബർ വിചാരണ തന്നെ നടന്നിരുന്നു. ആളുകളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന വീഡിയോ തംപ്നെയിലും ആളുകളുടെ ഇമോഷണൽ മൊമെൻസുമെല്ലാം ചിത്രീകരിച്ച് യൂട്യൂബിൽ പ്രദർശിപ്പിക്കുന്ന രീതിയും ഒക്കെയായിരുന്നു വിമർശനം നേരിടാനുള്ള പ്രധാന കാരണം. അവധി ആഘോഷിക്കാൻ വിദേശത്ത് പോയ താരത്തിന്റെ വീഡിയോയും ഇതിനു കൊടുത്ത തബ്നയിലും ആണ് ഇപ്പോഴിതാ പുതിയ പ്രശ്നം.
‘ഞാന്‍ യെസ് പറഞ്ഞു’ എന്ന് മാത്രം തപ്‌നെയില്‍ നല്‍കിയാണ് ലക്ഷ്മി നക്ഷത്രയുടെ പുതിയ വീഡിയോ. തംപ് ഇമേജായി കൊടുത്തിരിക്കുന്നത് ഒരു വിദേശിക്കൊപ്പമുള്ള ഫോട്ടോയുമാണ്. ജോര്‍ജിയയിലാണ് ഇപ്പോള്‍ ലക്ഷ്മി നക്ഷത്രയും ടീമും. അവിടെ റഷ്യന്‍ ബോര്‍ഡറില്‍ ഒരു മഞ്ഞു മലയില്‍ ഏതാനും കുറച്ച് മണിക്കൂറുകള്‍ ചെലവവിച്ച വിശേഷങ്ങളാണ് വീഡിയോയില്‍ പറയുന്നത്. അവിടെ എവിടെയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് ‘യെസ്’ പറയേണ്ടി വന്നത് എന്ന് വ്യക്തമല്ല.
ആ വിദേശിയെ ഏതാനും മിനിട്ടുകളുടെ പരിചയത്തില്‍, ‘ലക്ഷ്മി നമുക്ക് പോകാം’ എന്ന് പഠിപ്പിക്കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം അയാള്‍ നിരന്തരം ആ ഡയലോഗ് പറഞ്ഞപ്പോഴാണ്, ‘ഇങ്ങനെ വിളിച്ചാല്‍ ഞാന്‍ കൂടെ പോകാന്‍ ചാന്‍സ് ഉണ്ട്, അങ്ങനെയെങ്കില്‍ ഇനിയെനിക്ക് ജോര്‍ജിയന്‍ പൗരത്വം കിട്ടിയേക്കാം എന്നും ലക്ഷ്മി പറയുന്നു.
അതേ സമയം വളരെ എന്‍ജറ്റിക് ആയ ലക്ഷ്മിയുടെ പുതിയ വീഡിയോ പതിവ് പോലെ ആരാധകര്‍ക്ക് ആവേശം നിറക്കുന്നത് തന്നെയാണ്. ഈ വീഡിയോ നല്‍കുന്ന സന്തോഷത്തെ കുറിച്ച് ആരാധകരുടെ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നു