Spread the love

ഇക്കഴിഞ്ഞ വർഷങ്ങളിൽ മലയാളികൾ ഹിറ്റ് ആക്കിയ ഫീൽ ഗുഡ് പടങ്ങളിൽ നല്ലൊരു പങ്കും സംഭാവന ചെയ്ത സംവിധായകൻ വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്ത് എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് ഇഷ തൽവാർ. തട്ടത്തിൻ മറയത്തിന് ശേഷവും മലയാളം അടക്കമുള്ള നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളി മനസ്സിൽ എന്നും ഇഷാ തൽവാർ തലശ്ശേരിക്കാരി ആയിഷയാണ്.ഇപ്പോഴിതാ ഇഷയുടെ പുതിയ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കോൾഡ്പ്ലേ കൺസേർട്ടിനെത്തിയപ്പോൾ ഉള്ള വീഡിയോയാണ് ഇത്. ഒരു റിപ്പോർട്ടറോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

ഫ്രീക്ക് ലുക്കിൽ ടാറ്റുവും മോഡേണ്‍ ഡ്രസ്സുമൊക്കെയായി ഊർജ്ജസ്വലയായി ചുറ്റുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുക. എന്തായാലും വീഡിയോ മലയാളികൾ വൈറലാക്കിയ മട്ടുണ്ട്. ‘ഇത് നമ്മുടെ തട്ടത്തിലെ ആയിഷ അല്ലേ’, ‘ പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഈ കോലത്തിൽ ഒന്നും നടക്കല്ലേ സാറേ’ തുടങ്ങി വിവിധ കാപ്ഷനുകളിൽ ഇഷയുടെ പുതിയ വീഡിയോ മലയാളികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്.

അതേസമയം വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആയിഷയുടെ കട്ട ഫാൻസ് പലരും പലതരം കമന്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്. തട്ടത്തിൽ മറയത്തിലെ ആയിഷ തന്നെയാണോ ഇതെന്നാണ് പലരുടെയും ചോദ്യം. വീഡിയോയിൽ ചിലർ നിവിൻ പോളിയെയും വിനീത് ശ്രീനിവാസനെയും ടാഗ് ചെയ്യുന്നുമുണ്ട്.’തട്ടത്തിൻ മറയത്തിൽ കണ്ട ആയിഷ ആണോ ഇത്?’, ‘ആയിഷയ്ക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ലെന്ന് തോന്നുന്നു’, ഇത് എന്റെ ആയിഷ അല്ല, എന്റെ ആയിഷ ഇങ്ങനെയല്ല’. ‘ഞങ്ങളോട് ഇത് വേണമായിരുന്നോ’, ‘ആയിഷയ്ക്ക് ഇത് എന്തുപറ്റി’ തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നത്. 2022ൽ പുറത്തിറങ്ങിയ ‘തീർപ്പ്’ ആണ് ഇഷ അഭിനയിച്ച് റിലീസ് ചെയ്ത അവസാന മലയാള സിനിമ.

Leave a Reply