നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലൻ.നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുൻനിര നായികമാരിൽ ഒരാളാണ് നടി മാറി.സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ് ദ ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും നടിയെ തേടിയെത്തി.പിന്നീട് നിരവധി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളാണ് വിദ്യയെ തേടിയെത്തിയത്.എന്നാൽ കരിയറിൽ തളങ്ങുന്നത് വരെ നടിയുടെ യാത്ര അത്ര എളുപ്പം ആയിരുന്നില്ല.കരിയറിന്റെ ആരംഭത്തിൽ പല തവണ പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും താൻ ഇരയായിട്ടുണ്ടെന്ന് നടി തന്നെ വെളിപ്പെടുത്തിയിരുന്നു.
ബോഡി ഷെയിമിങ്ങിന് വിധേയയായതിന്റെ ദുരുനുഭവങ്ങൾ തുറന്നു പറയുകയാണ് താരം. ഒരുപാട് കാലം സ്വന്തം ശരീരത്തെ താൻ വെറുത്തിരുന്നുവെന്നും നടി വെളിപ്പെടുത്തി. വാക്കുകൾ, ‘ജീവിതത്തിൽ ഉടനീളം എനിക്ക് ഹോർമോൺ പ്രശ്‌നങ്ങളുണ്ടായിരുന്നു. ദീർഘനാൾ എന്റെ സ്വന്തം ശരീരത്തെ ഞാൻ വെറുത്തു. ശരീരമെന്നെ വഞ്ചിച്ചു എന്നു വരെ ചിന്തിച്ചു. സമ്മർദത്തിലായിരുന്ന നാളുകളിൽ എനിക്ക് ദേഷ്യം വന്നു. ഇച്ഛാഭംഗയായി’ – സിനിമാ ബന്ധമില്ലാത്ത ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഈ വിഷമഘട്ടം അവസാനിക്കില്ല എന്ന് എന്നോട് പറയാൻ ആരുമുണ്ടായിരുന്നില്ല. എന്റെ തടി ഒരു ദേശീയ പ്രശ്‌നമായി കഴിഞ്ഞിരുന്നു.
ഞാൻ എന്നും ഒരു തടിച്ചിയായിരുന്നു. എന്റെ തടി മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്‌നമല്ല എന്ന് പറയാനുള്ള സാഹചര്യത്തിലായിരുന്നില്ല ഞാൻ. എന്നാൽ ഞാൻ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു.സ്വന്തം ശരീരത്തെ സ്‌നേഹിച്ച് മുമ്പോട്ട് പോകുന്നത് എളുപ്പമായിരുന്നില്ല . ഓരോ ദിവസവും താൻ സ്വയം അംഗീകരിച്ചു മുമ്പോട്ടു പോയി. അതോടെ ജനങ്ങളിൽ കൂടുതൽ സ്വീകാര്യയായി. അവർ സ്‌നേഹവും അനുമോദനവും നൽകാൻ തുടങ്ങി