ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ദുരുപയോഗം ചെയ്യുന്നതിനെതിനെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് നടി വിദ്യാ ബാലൻ. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. തൻ്റെ ഡീപ്ഫേക്ക് വീഡിയോ വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്നതായി കണ്ടെത്തിയെന്ന് നടി പറഞ്ഞു.
തൻ്റെ പേരിൽ പ്രചരിക്കുന്ന വീഡിയോകൾ പൂർണമായും വ്യാജമാണ്. ഓൺലൈനിൽ കാണുന്ന എല്ലാതരത്തിലുള്ള കണ്ടൻ്റിൻ്റെയും ആധികാരികതയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും തൻ്റെ ആരാധകരോട് നടി ആവശ്യപ്പെട്ടു.
“സമൂഹ മാധ്യമത്തിലും വാട്ട്‌സ്ആപ്പിലും നിലവിൽ ഒന്നിലധികം വീഡിയോകൾ പ്രചരിക്കുന്നുണ്ട്. അതിൽ തൻ്റേതും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വീഡിയോകൾ എഐയാൽ സൃഷ്‌ടിക്കപ്പെട്ടതും ആധികാരികമല്ലാത്തതുമാണ്. അതിനാൽ അതിൻ്റെ സൃഷ്‌ടിയിലോ പ്രചാരണത്തിലോ എനിക്ക് പങ്കില്ല. അതിൻ്റെ ഉള്ളടക്കത്തെയും ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല.” നടി പറഞ്ഞു.