Spread the love

മലയാളികൾക്കിടയിൽ വലിയ ആരാധകരുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ സീസൺ 7 എത്തുന്നു എന്ന വാർത്ത വന്നതോടുകൂടി ആരൊക്കെയാകും ഏറ്റവും പുതിയ സീസണിലെ മത്സരാർത്ഥികൾ എന്നത് പ്രവചിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുകയാണ്. ഇത്തവണയും സൂപ്പർതാരം മോഹൻലാൽ തന്നെയാണോ അവതാരകൻ എന്നതിൽ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ലെങ്കിലും ലോഗോയിലെ എൽ എന്ന അക്ഷരവും ലാലേട്ടന്റെ പിറന്നാൾ ദിനത്തിലെ പ്രഖ്യാപനവുമെല്ലാം ഇത്തവണയും താരം തന്നെ ഷോ നയിക്കും എന്ന് സൂചനയിലേക്കാണ് ചൂണ്ടുന്നത്.

ലാലേട്ടന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും ഇത്തവണ ബിഗ് ബോസ് ഷോയിൽ ഉറപ്പായും മത്സരാർത്ഥിയായി ഇടം പിടിക്കുമെന്ന് പ്രേക്ഷകർ ഉറപ്പിക്കുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ ചിലരാണ് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയും, ട്രാൻസ്ജെൻഡർ വ്യക്തിത്വവും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റമൊക്കെയായ സീമ വിനീതുമൊക്കെ.

കൊല്ലം സുധിയുടെ മരണത്തിനുശേഷം അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ടുപോകുന്ന രേണു സുധി പലപ്പോഴും മലയാളികളുടെ വലിയ വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. രേണു സുധിയുടെ സൽപേര് അഭിനയവും മോഡലിങ്ങുമൊക്കെയെന്നു പറഞ്ഞ് കളയുകയാണ് എന്നാണ് പൊതു വിമർശനം. എന്നാൽ ഈ വിമർശിക്കുന്നവർ ആരും തന്നെ തനിക്കോ തന്റെ കുഞ്ഞുങ്ങൾക്കോ ഭക്ഷണം കൊണ്ടു തരാറില്ലെന്നും തന്റെയും തന്റെ മക്കളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ ആണ് താൻ അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും പല കുറി രേണു വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ നിരന്തരം വിവാദങ്ങളിലും വാദങ്ങളിലും പെടുന്ന രേണു സോഷ്യൽ മീഡിയയിലെ സ്ഥിര സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ രേണുവിന്റെ ബിഗ് ബോസ് പ്രവേശനം പ്രേക്ഷകർ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്

Leave a Reply