Spread the love

തിരുവനന്തപുരം : കെപിസിസി പ്രസിഡൻറ് കെ. സുധാകരനെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണം.

അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് നടപടി.കരുണാകരൻ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫീസ് നിർമാണത്തിനും സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പരാതി.

കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് വലിയ തോതിൽ പണപ്പിരിവ് നടത്തിയെന്നും ഇതിൽ ക്രമക്കേടുകൾ നടന്നതായും പരാതിയിൽ പറയുന്നു. ഇതിനുപുറമേ,കണ്ണൂർ ഡിസിസി ഓഫീസ് നിർമ്മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതിലൂടെ അനധികൃത സ്വത്തുസമ്പാദനം ഉൾപ്പെടെ നടന്നതായുമാണ് പരാതിയിൽ പറയുന്നത്.

പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.പരാതിയിൽ കഴമ്പുണ്ടോയെന്നാണ് പ്രാഥമിക പരിശോധന.

Leave a Reply