Spread the love
സബ്‌ രജിസ്‌ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ്‌

പെരിന്തല്‍മണ്ണ: രജിസ്ട്രാര്‍ ഓഫീസുകളെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനതല നടപടിയുടെ ഭാഗമായി ജില്ലയിലെ സബ്‌ രജിസ്‌ട്രാർ ഓഫീസുകളിലും വിജിലൻസ്‌ ഉദ്യോഗസ്ഥർ പരിശോധന നടത്തി. 

മലപ്പുറം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജി അനൂപിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ പരിശോധന മണിക്കൂറുകള്‍ നീണ്ടു. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. തുടര്‍നടപടിക്കായി റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. അസി. എന്‍ജിനിയര്‍ അരുണ്‍, എസ്ഐ മോഹനകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സബൂര്‍, ശ്യാമ എന്നിവരാണ്‌ പരിശോധനയില്‍ പങ്കെടുത്തത്‌. 

എടപ്പാൾ സബ്‌ രജിസ്‌ട്രാർ ഓഫീസിലും പരിശോധന നടത്തി. ഇവിടെ 900 ചതുരശ്ര അടി വിസ്‌തീർണമാണെന്നുകാട്ടി രജിസ്‌റ്റർ ചെയ്‌ത കെട്ടിടം പരിശോധിച്ചപ്പോൾ 2500 ചതുരശ്ര അടിയാണെന്ന്‌ കണ്ടെത്തി.

Leave a Reply