Spread the love

തിരുവനന്തപുരം∙ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജിയിൽ കേസെടുക്കാൻ കഴിയില്ലെന്നു വിജിലൻസ്. അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്ന ആരോപണങ്ങളല്ല ഹർജിയിലുള്ളതെന്നും കേസിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ ഈ മാസം 27ന് വാദം കേൾക്കും.മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29 നാണു മാത്യു കുഴൽനാടൻ എംഎൽഎ ഹർജി സമർപ്പിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ. മാസപ്പടിക്കു ശേഷം കരിമണല്‍ കമ്പനിക്കായി വ്യവസായ നയത്തില്‍ തന്നെ മാറ്റം വരുത്തിയതായും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Leave a Reply