Spread the love
വിജിലൻസിന്റെ ഓപ്പറേഷൻ ജാസൂസ്

ഓപ്പറേഷന്‍ ജാസൂസ് എന്ന പേരില്‍ സംസ്ഥാനത്തെ ആര്‍.ടി.ഒ ഓഫീസുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ 53 ആര്‍.ടി.ഒ ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ കൈക്കൂലി ഇടപാടുകള്‍ നടക്കുന്നുണ്ടെന് വിജിലന്‍സ് കണ്ടെത്തി. ഏജന്‍റുമാര്‍ മുഖേന യുപിഐ സംവിധാനങ്ങളായ ഗൂഗിള്‍ ഉപയോഗിച്ച് നടത്തിയ ഇടപാടുകളുടെ തെളിവുകള്‍ വിജിലന്‍സ് സംഘത്തിന് ലഭിച്ചു.പരിവാഹന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാലും അതിന്റെ ഫിസിക്കല്‍ കോപ്പി മോട്ടോര്‍ വാഹന വകുപ്പില്‍ നേരിട്ട് ഹാജരാക്കണം. ഈ നിബന്ധന മുതലാക്കി വലിയ തോതില്‍ അഴിമതി മോട്ടോര്‍ വാഹന വകുപ്പില്‍ നടക്കന്നതിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ ജാസൂസ്’ എന്ന് പേരിട്ട് വിജിലന്‍സ് ഇന്നലെ വൈകിട്ട് 3.30 മുതല്‍ മിന്നല്‍ പരിശോധന നടത്തിയത്.

Leave a Reply