Spread the love

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് നയൻതാര. ആരാധകർ കൊണ്ടും പ്രതിഫലം കൊണ്ടും നായകന്മാരുടെ ഒപ്പം നിൽകുന്ന നടിയാണ് നയൻസ്. മലയാളി ആണെങ്കിലും നയൻസ് തെന്നിന്ത്യയുടെ മുഴുവൻ സൂപ്പർ താരമാണ്. ചിമ്പുവുമായുള്ള പ്രണയവുമായി ബന്ധപ്പെട്ട് നയൻതാര ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. പിന്നീട് പ്രഭുദേവയുമായി നടി പ്രണയത്തിലാണെന്നും വിവാഹം വരെ എത്തുമെന്നും വിവരങ്ങൾ എത്തിയെങ്കിലും ഇരുവരും പിരിഞ്ഞു. ഇപ്പോൾ സംവിധായകൻ വിഘ്‌നേഷ് ശിവയും നയൻതാരയും തമ്മിൽ അടുപ്പത്തിലാണ്. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ വിഘ്നേശ് തന്റെ പ്രതികരണം നടത്തിയിരിക്കുകയാണ്.കല്യാണത്തിന് മുമ്പ് തന്നെ തങ്ങൾക്ക് നേടേണ്ട ലക്ഷ്യങ്ങളുണ്ടെന്നാണ് വിഘ്നേശ് പറയുന്നത്. പ്രൊഫഷണലി നയൻതാരയ്ക്കും ചില ലക്ഷ്യങ്ങളുണ്ട്. അത് നേടിയ ശേഷമായിരിക്കും വിവാഹത്തെ കുറിച്ച്‌ ചിന്തിക്കുയുള്ളൂവെന്നാണ് വിഘ്നേശ് പറയുന്നത്. ഒരു ഓൺലെെനിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേശ് മനസ് തുറന്നത്.മാധ്യമങ്ങളിലെ വാർത്തകൾ അനുസരിച്ച്‌ താനും നയൻതാരയും 22 തവണയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിഘ്നേശ് പറയുന്നത്. പ്രണയത്തിന് ഇപ്പോഴും കുറവ് സംഭവിച്ചിട്ടില്ല. നിലവിലെ അവസ്ഥയിൽ തങ്ങൾക്ക് ബോറടിക്കുമ്ബോൾ വിവാഹത്തെ കുറിച്ച്‌ ചിന്തിക്കാമെന്നാണ് വിഘ്നേശ് പറയുന്നത്.

നിരവധി ചിത്രങ്ങളാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. നെട്രിക്കൻ, മൂക്കുത്തി അമ്മൻ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. വിജയ് സേതുപതിയും നയൻതാരയും സമാന്തയും അഭിനയിക്കുന്ന കാത്തു വാക്കിലെ രണ്ടു കദെെ എന്ന ചിത്രം നിർമ്മിക്കുന്നത് വിഘ്നേശാണ്.

Leave a Reply