Spread the love

ഫ്ലാറ്റ് ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കെതിരേ പരാതിയുമായി നടന്‍ വിജയ് രംഗത്ത്. രവിരാജയ്ക്കും എ.സി കുമാറിനുമെതിരേയാണ് വിജയുടെ വക്കീല്‍ പരാതിയുമായി വിരു​ഗംബക്കം പോലീസ് സ്റ്റേഷനെ സമീപിച്ചിരിക്കുന്നത്. ഇരുവരും സാലി​ഗ്രാമത്തില്‍ വിജയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് വര്‍ഷങ്ങളായി താമസിച്ചിരുന്നത്. എന്നാല്‍ ഫ്ലാറ്റ് ഒഴിയാനുള്ള വിജയുടെ ആവശ്യം ഇവര്‍ നിരസിക്കുകയായിരുന്നു. ഇതിനെതിരായാണ് വിജയ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

മുന്‍പ് വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളായിരുന്ന ഇരുവരെയും സംഘടനയുടെ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പുറത്താക്കിയിരുന്നു. മാത്രമല്ല വിജയിയുടെ അച്ഛന്‍ എസ്.ഏ ചന്ദ്രശേഖറിന് രാഷ്ട്രീയ പാര്‍ട്ടി നിര്‍മാണത്തിന് സഹായവുമായി കൂടെ നില്‍ക്കുകയും ചെയ്തിരുന്നു. പോലീസ് പരാതി സ്വീകരിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വിജയ് മക്കള്‍ ഇയക്കത്തിലെ മുന്‍ അം​ഗങ്ങളെ ചേര്‍ത്ത് പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖറെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply