Spread the love
‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ വിജയ് ബാബുവും

താര സംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പങ്കെടുക്കുന്നുണ്ട്. കൊച്ചിയില്‍. പ്രസിഡന്റ് മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ജനറല്‍ ബോഡി യോഗമാണ് ഇന്ന് നടക്കുന്നത്. വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആഭ്യന്തര പരാതി പരിഹാര സെല്‍ അധ്യക്ഷ ശ്വേത മേനോന്‍ അടക്കമുള്ള അംഗങ്ങള്‍ രാജി വെച്ചിരുന്നു. കോവിഡ് ക്വാറന്റൈനിലായതിനാല്‍ നടി മാല പാര്‍വതി യോഗത്തില്‍ പങ്കെടുക്കുന്നില്ല. വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ്, ആഭ്യന്തര പരിഹാര കമ്മിറ്റിയിലെ അംഗങ്ങളുടെ രാജി, നടന്‍ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങി നിരവധി വിഷയങ്ങള്‍ ഒരു ഭാഗത്ത് നില്‍ക്കവെയാണ് അമ്മയുടെ നിര്‍ണായക യോഗം.

Leave a Reply