Spread the love
വിജയ് ബാബുവിനെ ‘അമ്മ’ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി

നിർമാതാവും നടനുമായ വിജയ് ബാബുവിനെ താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അം​ഗത്വത്തിൽ നിന്ന് ഒഴിവാക്കി. പീഡന പരാതിക്ക് പിന്നാലെ ആണ് നടപടി. നേരത്തെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നെന്ന് കാണിച്ച് വിജയ് ബാബു കത്ത് നല്‍കിയിരുന്നു. ഈ കത്ത് കമ്മിറ്റി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുതെന് ചിലർ ആവശ്യപ്പെട്ടു. എന്നാൽ ഒരു കാരണവശാലും കൂടുതൽ സമയം അനുവദിക്കില്ലെന്നാണ് ഐസിസി നിലപാടെടുത്തത്. വിജയ് ബാബുവിനെതിരെ ഉറച്ച നിലപാടാണ് അമ്മ യോ​ഗത്തിൽ എക്സിക്യൂട്ടീവ് ഭാരവാഹികളായ ബാബുരാജും ശ്വേതാ മേനോനും സ്വീകരിച്ചത്. പുറത്താക്കാത്ത പക്ഷം രാജിവെക്കുമെന്നാണ് ഇരുവരും അറിയിച്ചത്.

Leave a Reply