Spread the love
വിജയ് ബാബു കേരളത്തിലേക്ക്

വിജയ് ബാബു ഈ മാസം 30ന് കേരളത്തിലെത്തിയേക്കും. മടക്കയാത്രയ്ക്കുള്ള വിമാനടിക്കറ്റും അനുബന്ധ രേഖകളും അഭിഭാഷകര്‍ മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വിശദമായ യാത്രാ രേഖകള്‍ നാളെ ഹാജരാക്കാനാണ് തീരുമാനം. ഇന്ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് ഇതു. വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറും ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെയ്ക്കും. ഈ സാഹചര്യമൊഴിവാക്കാനാണ് കോടതിയില്‍ രേഖകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇന്നലെ തന്നെ പ്രത്യേക യാത്രാ രേഖകള്‍ നല്‍കി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു. ദുബായിലെ എംബസിയുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിരുന്നു. ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ബിസിനസ് ടൂറിലാണെന്നും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ സാവകാശം വേണമെന്നുമാണ് വിജയന്‍ ബാബു നോട്ടീസിനു നല്‍കിയ മറുപടി. ഇന്റര്‍പോളിന്റെ സഹായത്തോടെ പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ ദുബായിയില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നിരുന്നു. ജോര്‍ജിയയിലായിരുനന് നടന്‍ ഇന്നലെ ദുബായിയില്‍ എത്തിയിരുന്നു.

Leave a Reply