ബലാത്സംഗം ചെയ്തെന്ന പരാതിയിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജാമ്യഹർജികൾ പരിഗണിച്ച വേളയിൽ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. അറസ്റ്റ് തടഞ്ഞതിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക‍്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് കാരണമെന്നും പ്രതി ന്യായീകരിച്ചിരുന്നു. മാര്‍ച്ചില്‍ രണ്ട് തവണ വിജയ് ബാബു തന്നെ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നല്‍കിയത്. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.