നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേസ് പരിഗണിച്ച അവധിക്കാല ബെഞ്ച് പറഞ്ഞു. നടന്‍ തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. ഇരയെ ഒരു തരത്തിലും ഉപദ്രവിക്കരുതെന്നും ഇരുവിഭാഗവും പരസ്പരം പഴിചാരി സോഷ്യല്‍ മീഡിയ പോസ്റ്റുകളൊന്നും പ്രസിദ്ധീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. വിജയ് ബാബുവിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടായിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുന്നുവെന്ന് ഹര്‍ജിയില്‍ നടി ചൂണ്ടിക്കാട്ടിയിരുന്നു. യുവനടിയെ പീഡിപ്പിച്ചു, ഇരയുടെ പേര് വെളിപ്പെടുത്തി എന്നീ രണ്ടുകേസുകളാണ് വിജയ് ബാബുവിനെതിരെ നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.