Spread the love

കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയാണ്‌ സൂപ്പര്‍താരം വിജയും തെന്നിന്ത്യൻ സുന്ദരി തൃഷയും. ഇരുവരും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. എന്നാൽ വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസം തൃഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ കഥയാകെ മാറ്റിക്കളഞ്ഞു. ഫോട്ടോ പ്രചരിച്ചതിനു പിന്നാലെ വ്യാപക വിമർശനമാണ് നടിക്ക് നേരിടേണ്ടിവരുന്നത്.

വിജയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അമ്പതാം ജന്മദിനമാഘോഷിച്ച താരത്തിന് നടിയും ആശംസ അറിയിക്കുകയായിരുന്നു. എന്നാൽ ഒരു ലിഫ്റ്റിൽ ഇരുവരും മാത്രം നിൽക്കുന്ന തരത്തിൽ എടുത്ത ഫോട്ടോ വൈറലായതിനു പിന്നാലെ പോസ്റ്റിനു താഴെ ‘നൈസ് ജോഡി’, ‘നിങ്ങളുടെ വിവാഹമെന്ന്?’, ‘നിങ്ങളാണ് ജോഡി’യെന്ന തരത്തിലുള്ള കമന്റുകൾ ആദ്യം വന്നു തുടങ്ങിയെങ്കിലും സമയം കഴിയുംതോറും കഥ മാറി.

‘ഇതുപോലെ പുറത്ത് വിടാത്ത ചിത്രങ്ങള്‍ ഇനിയും ഉണ്ടാവുമല്ലോ? അതൊക്കെ എപ്പോഴാണ് വരിക’, ‘വിജയ്‌യുടെ കുടുംബ പ്രശ്നങ്ങൾക്ക് കാരണക്കാരിയായ ആ പ്രമുഖ നടി നിങ്ങളാണോ?’, ‘തൃഷ ഇനിയും വിവാഹിതയാവാതെ നില്‍ക്കുന്നതിന്റെ കാരണം നിങ്ങളാണോ വിജയ്?’, തുടങ്ങിയ രീതിയിലുള്ള മോശം കമന്റുകളും ഒഴുകിയെത്താൻ തുടങ്ങി. ഇതിനിടെ ഇരുവരും ഒരുമിച്ചുള്ള ചില സ്വകാര്യ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വിമർശനങ്ങൾ ഒന്നുകൂടി കൂടി. വിദേശ രാജ്യത്ത് നിന്നോ മറ്റോ ഇരുവരും ഒരുമിച്ച് നടന്ന് വരുന്നതിന്റെ ദൃശ്യമാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.


എന്തായാലും ഇരുവരും തമ്മിൽ പ്രണയത്തിലാണോ അതോ സൗഹൃദത്തിലാണോയെന്ന് കാത്തിരുന്നു കാണാം, മറ്റുള്ളവരുടെ സ്വകാര്യതയിലേക്കും സന്തോഷങ്ങളിലേക്കും കടന്ന് ചെന്ന് വിമർശിക്കാതിരിക്കൂ എന്ന് തുടങ്ങിയ കമന്റുകളും പോസ്റ്റിനു താഴെ കാണാം.

Leave a Reply