തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന വാർത്ത വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിവാഹമോചന ഹർജിയിൽ മറ്റൊരു പ്രമുഖ നടിയുമായുള്ള വിവാഹേതരബന്ധമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് നടനെതിരെ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021-ൽ ഈ ബന്ധം താൻ കണ്ടുപിടിച്ചുവെന്നും പിന്നാലെ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഇപ്പോൾ സംഗീത പറഞ്ഞ പ്രമുഖ നടി ആരെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.
കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയായ വിജയും തൃഷയും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്. എന്നാൽ വിവാഹ മോചന ഹർജിയിലെ മറ്റൊരു നടി പരാമർശം കൂടയായപ്പോൾ തൃഷയ്‌ക്കെതിരെ വിമർശനം ശക്തമായിരിക്കുകയാണ്.
അതേസമയം പലരും കരുതുന്നത് പോലെ തൃഷ വിജയ്യുമായി ബന്ധത്തിൽ അല്ലെന്നും വിജയ്ക്കാണ് തൃഷയോട് ഇഷ്ടമെന്നും എന്നാൽ നടി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി കടുത്ത പ്രണയത്തിലാണെന്നും പറയുകയാണ് ഗായിക സുചിത്ര. ‘വിജയ്ക്ക് തൃഷയോട് പ്രണയം ഉണ്ടായിരിക്കും. പക്ഷേ തൃഷയ്ക്ക് വിജയോട് പ്രണയമില്ല. തൃഷയ്ക്ക് ഇഷ്ടം ഉദയനിധി സ്റ്റാലിനെയാണ്. തൃഷയ്ക്ക് ധനുഷിനെയാണ് ഇഷ്ടമെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ തൃഷയുടെ ട്രൂ ലൗ ഉദയനിധിയാണ്. സ്റ്റാലിന്റെ മരുമകൾ ആവേണ്ടതായിരുന്നു. ഉദയനിധിയും തൃഷയും അമിതാഭ് ബച്ചനും രേഖയും പോലെയാണ്.തൃഷ ആരെയും വിവാഹം കഴിക്കില്ല. വിവാഹത്തിനും അപ്പുറമാണ് അവരുടെ പ്രണയം. വരുൺ മണിയനുമായി വിവാഹം വരെ തൃഷ എത്തിയിട്ട് അത് നിന്നില്ലേ?. അത് നിർത്തിച്ചത് ഉദയനിധി സ്റ്റാലിനാണ്. ധനുഷിനെ കൊണ്ടും വിജയെ കൊണ്ടും അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ല. ഉദയനിധിയ്ക്ക് മാത്രമേ അത്തരമൊരു കാര്യം ചെയ്യാൻ കഴിയും’- സുചിത്ര പറഞ്ഞു.









