Spread the love

കൊച്ചി: വിജയ് സേതുപതി രണ്ടാം വട്ടം മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 19 1 (a) എന്നാണ് ചിത്രത്തിന്റെ പേര്. നിത്യാ മേനോന്‍ നായികയാവുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതയായ ഇന്ദു വി.എസ് ആണ്. ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നടന്‍മാരായ പ്രിഥീരാജും ദുല്‍ഖറുമാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടത്.

ആന്റോ ജോസഫാണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷനിലാണ്. പൂര്‍ണമായും കേരളത്തിലാകും സിനിമ ചിത്രീകരിക്കുക.

Leave a Reply