തെലുങ്കിൽ ചുവടുറപ്പിക്കാൻ വിജയ് സേതുപതി; ജൂനിയർ എൻടിആറിനൊപ്പം പുതിയ ചിത്രം
കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിൽ
സുപ്രധാന വേഷത്തിൽ വിജയ് സേതുപതിയും. ജൂനിയർ എൻടിആർ ആണ് ചിത്രത്തിൽ
നായകൻ. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിലും വിജയ് സേതുപതി
പ്രതിനായക വേഷത്തിൽ എത്തുന്നുണ്ട്.
ചിരഞ്ജീവി നായകനായ സെയ്റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ
പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഉപ്പേനയിലും വില്ലൻ വേഷത്തിൽ എത്തി.
വില്ലനായി അഭിനയിക്കുന്നതിൽ താരപരിവേഷം തടസ്സമല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു.
വിജയ് ചിത്രം മാസ്റ്ററിലും രജനീകാന്ത് ചിത്രം പേട്ടയിലും താരത്തിന്‍റെ വില്ലൻ വേഷം കയ്യടി നേടി.
കമൽ ഹാസൻ നായകൻ ആകുന്ന വിക്രം ആണ് വിജയ് സേതുപതിയുടെ പുതിയ തമിഴ് ചിത്രം.
ഫഹദ് ഫാസിൽ ആണ് ഈ ചിത്രത്തിൽ വില്ലൻ. കാക്കമുട്ടൈ സംവിധായകൻ മണികണ്ഠനൊപ്പം
ചെയ്ത കടൈസി വ്യവസായി ഓടിടിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
ആദ്യമായി മലയാളത്തിൽ നായകനാകുന്ന
19 എ എഡിറ്റിങ് പുരോഗമിന്നു. ഇന്ദു വി.എസ് ആണ് ചിത്രം സംവിധാനം ചെയ്തതത്.
മാ നഗരത്തിൻ്റെ ഹിന്ദി റീമേക്കിലൂടെ ബോളിവുഡിലും താരം എത്തും.
സന്തോഷ് ശിവനാണ് സംവിധാനം