തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന വാർത്ത വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പുറത്തുവരുന്ന വാർത്തകൾ പ്രകാരം വിവാഹമോചന ഹർജിയിൽ മറ്റൊരു പ്രമുഖ നടിയുമായുള്ള വിവാഹേതരബന്ധമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് നടനെതിരെ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021-ൽ ഈ ബന്ധം താൻ കണ്ടുപിടിച്ചുവെന്നും പിന്നാലെ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകിയെങ്കിലും അത് യാതൊരു പശ്ചാത്താപവുമില്ലാതെ തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ഇപ്പോൾ സംഗീത പറഞ്ഞ പ്രമുഖ നടി ആരെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്.
വിജയ്‌യും ഈ നടിയും തമ്മിലുള്ള അടുപ്പം എല്ലാ അതിരുകളും ഭേദിച്ചെന്നും സംഗീത തന്റെ രണ്ടുമക്കൾക്കൊപ്പം വിദേശത്തുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയെന്നുമായിരുന്നു മുൻപ് പുറത്തുവന്ന വിവരങ്ങൾ. ഈ ആരോപണങ്ങളിൽ വിജയ്‌യോ ഭാര്യയോ നടിയോ പ്രതികരിക്കാത്തതിനാൽ സിനിമാലോകത്ത് അപ്പോൾ വലിയ ചർച്ചകളൊന്നും ഉണ്ടായില്ല.എന്നാൽ സംഗീത വിവാഹമോചനത്തിനുള്ള അപേക്ഷ ഫയൽ ചെയ്തതോടെ വിഷയം വീണ്ടും ചർച്ചയാകുകയാണ്. താനും വിജയ്‌യും കഴിഞ്ഞ അഞ്ച് വർഷമായി അകന്നാണ് കഴിയുന്നതെന്നും ഉടനടി വിവാഹമോചനം വേണമെന്നുമാണ് സംഗീത ഹർജിയിൽ പറയുന്നത്.
ശ്രീലങ്കൻ വംശജരാണ് സംഗീതയുടെ മാതാപിതാക്കളെങ്കിലും അവർ ജനിച്ചതും വളർന്നതും യുകെയിലാണ്. പിതാവിന്റെ ശതകോടികൾ വരുന്ന സ്വത്തുക്കളുടെ ഏക അവകാശിയാണ് സംഗീത. 48കാരിയുടെ പേരിൽ 400 കോടിയുടെ ബിസിനസുണ്ടെന്നും പറയുന്നു.ആരോപണം നേരിടുന്ന നടിയും വിജയ്‌യും തമ്മില്‍ വര്‍ഷങ്ങളായി ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ചെറുപ്പകാലത്ത് പോലും ഇരുവരും നായികാ നായകന്‍മാരായി അഭിനയിച്ചിട്ടുണ്ട്. അന്ന് യാതൊരു തരത്തിലുള്ള ഗോസിപ്പുകളും ഉയർന്നിരുന്നില്ല. എന്നാല്‍ കുറച്ചുകാലം മുന്‍പ് ഇരുവരും വീണ്ടും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ശേഷം മാനസികമായി ഏറെ അടുത്തെന്നും 40 പിന്നിട്ടിട്ടും വിവാഹിതയാകാത്ത നടിക്ക് വിജയ്‌യോടും വിജയ്ക്ക് നടിയോടും ഇഷ്ടം കൂടിയിട്ടുണ്ടെന്നും കഥകള്‍ പ്രചരിച്ചിരുന്നു.
വിജയ് സംഗീതയെ നിര്‍ബന്ധമായി യുകെയിലേക്ക് അയക്കാന്‍ ശ്രമിച്ചെന്നും പോകില്ലെന്ന് വാശി പിടിച്ചപ്പോള്‍ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വിമർശകർ പറയുന്നുണ്ട്. ഇതിനുപിന്നാലെ വിജയ് നടിയുമായി വിദേശയാത്രകള്‍ ചെയ്യുകയും നടി തന്നെ ഒന്നിച്ചുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുമായിരുന്നു. സ്വന്തം വീട്ടിൽ നിന്നുള്ള ചിത്രങ്ങൾവരെ നടി പങ്കുവച്ചതോടെ സംഗീതയുടെ ഹൃദയം തകരുകയായിരുന്നുവെന്നും വിമർശകർ ആരോപിക്കുന്നുണ്ട്.









