Spread the love

യേശുദാസിന്റെ മകനെന്ന നിലയില്‍ മലയാള സിനിമയിലെ പിന്നണി ഗാനരംഗത്തിലേക്ക് എത്തിയ ഗായകനാണ് വിജയ് യേശുദാസ്. 20 വര്‍ഷമായി വിജയ് സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനിടയില്‍ ഗായകന്‍ എന്നതിലുപരി നടനായെത്തിയും വിജയ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്റെ പുതിയ ബിസിനസ് സംരഭവുമായിട്ടാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നത്. പല നടീ നടന്‍മാരും അഭിനയത്തിനൊപ്പം ബിസിനസിലും സജീവമാണ്. ഇവരുടെ ചുവടു പിടിച്ചാണ് വിജയും സംരംഭകന്റെ വേഷമണിയുന്നത്. പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ ആരംഭിച്ചിരിക്കുകയാണ് വിജയ്. ചോപ് ഷോപ്പ് കൊച്ചി എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

അടുത്ത സുഹൃത്തുക്കളായ വിജയ്, അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്. കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക. ഇപ്പോള്‍ കൊച്ചിയില്‍ പനമ്ബള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള് തുടങ്ങാനുമാണ് തീരുമാനം.

കോവിഡിന്റെ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചുകൊണ്ടാണ് ഷോപ്പിന്റെ പ്രവര്‍ത്തനം. പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്. ഹെയര്‍ സ്‌റ്റൈല്‍, വരന്റെ എല്ലാവിധ മേയ്ക്കപ്പ്, മസാജ്, ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.

Leave a Reply