11 വർഷങ്ങൾക്ക് മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മലയാളി ആരാധകര്‍ കാത്തിരുന്ന ചിത്രം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായ കൊളംബോയിൽ നിന്നും നടൻ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ചിത്രത്തിന്റെ അപ്ഡേറ്റുകൾ ആണ് പ്രേക്ഷകരെ ആകാംക്ഷയുടെ കൊടുമുടിയേറ്റിയിരിക്കുന്നത്. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പമുള്ള പടമാണ് ചാക്കോച്ചന്‍ പങ്കുവച്ചത്.
നേരത്തെ തന്നെ കൊളംബോയില്‍ മോഹൻലാലും മമ്മൂട്ടിയും എത്തിയിയിരുന്നു. മോഹൻലാല്‍ ആന്റോ ജോസഫിനും മമ്മൂട്ടി ആന്റണി പെരുമ്പാവൂരിനുമൊപ്പം കൊളംമ്പോയില്‍ ഉള്ള രസകരമായ ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.മമ്മൂട്ടിയുടെ സുഹൃത്തും മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മാതാവുമാണ് ആന്റോ ജോസഫ്. ആന്റണി പെരുമ്പാവൂരാകട്ടെ മോഹൻലാലിന്റെ സുഹൃത്തും സിനിമാ നിര്‍മാതാവും. അങ്ങനെയിരിക്കെ നടൻ മമ്മൂട്ടി കൊളംബോയിലേക്ക് ആന്റണി പെരുമ്പാവൂരിനൊപ്പം വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന്റെയും കൗതുകമാര്‍ന്ന വീഡിയോ ഹിറ്റായിട്ടുണ്ട്.
അതേസമയം മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്.ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.