വില്ലേജ് ടൂറിസം പ്രദേശമായ നൂറനാട് പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിൽ സന്ദർശകർക്കായി കുട്ടവഞ്ചി സവാരി ആരംഭിച്ചു. കുട്ടവഞ്ചി സവാരി, പെഡൽ ബോട്ടിംഗ്, ഫൈബർ വള്ളം എന്നിവ ആണ് ഒരുക്കിയിരിക്കുന്നത്. പുഞ്ചയുടെ ഓരത്തായി സന്ദർശകർക്കിരിക്കാൻ ഇരിപ്പടങ്ങളും, ലഘു ഭക്ഷണശാലയും, സുരക്ഷാ ഉപകരണങ്ങളും ഉണ്ട്. കുട്ടവഞ്ചി സവാരിക്ക് ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. പാലമേൽ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ശാന്തിഗിരി വില്ലേജ് ടൂറിസം സെന്റർ എന്ന സ്വകാര്യ കൂട്ടായ്മയാണ് ഇവയെല്ലാം ഒരുക്കിയിരിക്കുന്നത്.