“ഗ്രാമങ്ങളെ തൊട്ടറിയാം..”
ടൂറിസം പാക്കേജുകൾ തിരിച്ചു വരുന്നു…
ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഗ്രാമീണ ടൂറിസം പാക്കേജുകൾ ആഗസ്റ്റ് 20 മുതൽ ആരംഭിച്ചിരിക്കുകയാണ്.
ആദ്യ ഘട്ടമായി കാസർകോട് ജില്ലയിലെ ബേക്കൽ, വയനാട് ജില്ലയിലെ തേക്കും തറ, കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, വൈക്കം, എഴുമാന്തുരുത്ത് എന്നിവിടങ്ങളിലെ വിവിധ അനുഭവവേദ്യ പാക്കേജുകളാണ് പുനരാരംഭിച്ചത്. വില്ലേജ് ലൈഫ് എക്സ്പീരിയൻസ്, കൾച്ചറൽ എക്സ്പീരിയൻസ്, സ്റ്റോറി ടെല്ലിംഗ്, നേറ്റീവ് എക്സ്പീരിയൻസ്, വില്ലേജ് വാക്ക് പ്രോഗ്രാമുകൾ എന്നിവ ലഭ്യമാകും.
കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിൽ നിന്ന് ഭക്ഷണ വൈവിധ്യം ആസ്വദിക്കാനാകുന്ന എക്സ്പീരിയൻസ് എത്നിക്ക് ക്യുസീൻ പ്രോഗ്രാം ഇപ്പോൾ ആരംഭിക്കുന്നില്ല. എന്നാൽ പരിസ്ഥിതി സൗഹൃദ പാക്കറ്റുകളിൽ ഭക്ഷണം ലഭ്യമാക്കും.
ഗ്രാമീണ ടൂറിസം പാക്കേജുകളുടെ ഭാഗമായ വീടുകളിലെയും മറ്റ് സംരഭങ്ങളിലേയും 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ കുടുംബാംഗങ്ങളും 100% ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർമാർ ഉറപ്പ് വരുത്തും. പാക്കേജുകൾക്ക് ഓണം പ്രമാണിച്ച് പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാണ്. അന്വേഷണങ്ങൾക്ക് rt@keralatourism.org
എന്ന ഇ മെയിൽ വിലാസത്തിൽ മെയിൽ അയക്കാവുന്നതാണ്.