മലയാളികളുടെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ വിമലാ രാമൻ വിവാഹിതയാകുന്നു. നടൻ വിനയ് റോയ്‍യാണ് വരൻ. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ‘പൊയ്’ എന്ന തമിഴ് സിനിമയിലൂടെയാണ് വിമലാ രാമൻ വെള്ളിത്തിരയില്‍ എത്തിയത്. സുരേഷ് ഗോപി ചിത്രം ടൈമിലൂടെയാണ് മലയാളത്തില്‍ ആദ്യമായി നായികയാകുന്നത്. തമിഴ് സിനിമകളില്‍ സജീവമായ താരമാണ് വിനയ് . ‘ഉന്നാലെ ഉന്നാലെ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തുടക്കം. സൂര്യ നായകനായ ചിത്രം ‘എതിര്‍ക്കും തുനിന്തവനാ’ണ് വിനയ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.