വയനാട് ; യുവതിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച കേസില്‍ നടന്‍ വിനായകന് ജാമ്യം. വയനാട് കല്‍പ്പറ്റ മജിസ്‌ട്രേറ്റ് കോടതിയാണ് വിനായകന് ജാമ്യം അനുവദിച്ചത്. വിനായകന്‍ കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരായിയിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വിളിച്ചപ്പോള്‍ കേള്‍ക്കാന്‍ അറക്കുന്ന ഭാഷയില്‍ വിനായകന്‍ തിരിച്ചു സംസാരിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.
അശീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കല്‍പറ്റ പൊലീസ് നടനെതിരെ കേസെടുത്തത്. സൈബര്‍ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് കല്‍പറ്റ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് .കേസിന്റെ വിചാരണ ഉടന്‍ ആരംഭിചേക്കും.