നടന്‍ വിനായകന്‍ സംവിധാനയാകുന്നു. പാര്‍ട്ടി’ എന്ന് പേരിട്ട ചിത്രം ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും വിനായകന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം അടുത്ത വര്‍ഷമാണ് തിയേറ്ററുകളിലെത്തുക.
ആഷിഖ് അബുവാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ‘നടനായി സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നമ്മുടെ വിനായകന്‍ അടുത്ത വര്‍ഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. ‘പാര്‍ട്ടി’ അടുത്ത വര്‍ഷം’ എന്നാണ് വിനായകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷിഖ് അബു കുറിച്ചിരിക്കുന്നത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയിലെത്തി ചെറിയ വേഷങ്ങളില്‍ ചെയ്തായിരുന്നു വിനായകന്റെ വളര്‍ച്ച. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് വിനായകന്‍. 1995 ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകന്‍ സിനിമയിലെത്തുന്നത്.
സ്റ്റോപ്പ് വയലന്‍സിലെ മൊന്ത എന്ന കഥാപാത്രമാണ് വിനായകനെ ശ്രദ്ധേയമാക്കിയത്. ഓപ്പറേഷന്‍ ജാവ, കരിന്തണ്ടന്‍, ധുവന നച്ചത്തിരം തുടങ്ങിയ ചിത്രങ്ങളാണ് വിനായകന്റെതായി അണിയറിയില്‍ ഒരുങ്ങുന്നത്.