വി.എസ്. അച്യുതാനന്ദൻ, ഉമ്മന്‍ ചാണ്ടി, മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ ഉള്‍പ്പടെയുള്ളവർക്കെതിരെ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ നേരത്തെ രംഗത്തെത്തിയിരുന്നു. ‘എന്‍റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു…’എന്ന് തുടങ്ങുന്ന പോസ്റ്റില്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ.കരുണാകരന്‍, ജോര്‍ജ് ഈഡന്‍ തുടങ്ങിയവരുടെയെല്ലാം മരണത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം പഴയതിനെക്കാള്‍ കടുത്തതായിരുന്നു. ഇപ്പോഴിതാ വിനായകന്റെ പരാമർശത്തിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ.നോബല്‍ കുമാർ. ഇനിയും നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കൈക്കരുത്തുള്ള യൂത്ത് കോൺഗ്രസുകാർ എറണാകുളത്ത് ഉണ്ടെന്ന് വിനായകൻ അറിയുമെന്ന് നോബല്‍ കുമാർ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നോബല്‍ കുമാറിന്റെ പ്രതികരണം.
നോബല്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
‘വിനായകന് വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാം എന്ന തോന്നൽ ഉണ്ടെങ്കിൽ നിർത്തിക്കോ. ഇനിയും ഇവനെ നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു സംശയവും വേണ്ട യൂത്ത് കോൺഗ്രസിൽ എറണാകുളത്തു നല്ല കൈക്കരുത്തുള്ള ആൺപിള്ളേർ ഉണ്ടെന്നു വിനായകൻ അറിയും. ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ട്’
വിനായകന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്
എൻ്റെ തന്തയും
ചത്തു.
സഖാവ് വിഎസും
ചത്തു.
ഗാന്ധിയും
ചത്തു.
നെഹ്റുവും
ചത്തു.
ഇന്ദിരയും
ചത്തു.
രാജീവും
ചത്തു.
കരുണാകരനും
ചത്തു.
ഹൈബിയുടെ തന്ത ജോർജ് ഈഡനും ചത്തു.
നിൻ്റെ അമ്മേടെ നായര് ചാണ്ടിയാണേൽ അയാളും
ചത്തു.
ചത്തു
ചത്തു
ചത്തു
ചത്തു.







