Spread the love

ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ആരോപണങ്ങളിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടികൾക്ക് താത്പര്യമില്ലെന്ന് വിൻസിയുടെ പിതാവ് എക്സൈസ് ഉദ്യോ​ഗസ്ഥരെ അറിയിച്ചു. സിനിമയിലെ പരാതി സിനിമയിൽ തീർക്കണമെന്ന നിലപാടിലാണ് കുടുംബം.

വിൻസിയുടെ വീട്ടിലെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥർ നടിയുടെ മൊഴിയെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിയമനടപടികളുടെ ഭാ​ഗമാകാൻ താത്പര്യമില്ലെന്ന് കുടുംബം വ്യക്തമാക്കി

നടന്റെ പേരും സിനിമയുടെ പേരും പുറത്തുവന്നതിൽ വിൻസി നേരത്തെ തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ പുറത്തുവിടില്ലെന്ന ഉറപ്പുനൽകിയതിനാലാണ് ഫിലിം ചേംബറിന് പരാതി നൽകിയതെന്നും വിൻസി പ്രതികരിച്ചു. എന്നാൽ തന്നോട് വിശ്വാസവഞ്ചനയാണ് ഫിലിം ചേംബറിലെ അധികൃതർ കാണിച്ചതെന്നും നടി ചൂണ്ടിക്കാട്ടി..

Leave a Reply