പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനുമൊപ്പം ‘മാസ്‌റ്റര്‍’ കണ്ട അനുഭവം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍. ‘അവസാനം ബിഗ് സ്ക്രീനില്‍ കാണാന്‍ സാധിച്ചു. സാധാരണയുള്ള മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തം’ എന്നാണ് വിനീത് ഫേസ്ബുക്കില്‍ കുറിച്ചത്. പ്രണവിനും കല്യാണിക്കുമൊപ്പമുള്ള സെല്‍ഫി ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
അതേസമയം, പ്രണവിനെയും കല്യാണിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ഒരുക്കുന്ന ഹൃദയം ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാന്‍ -പ്രിയദര്‍ശന്‍- ശ്രീനിവാസന്‍ എന്നിവരുടെ മക്കള്‍ മൂന്ന് പേരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.