നടന്‍, തിരക്കഥാകൃത്ത്, ഗായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ തന്റേതായ ശൈലികള്‍ പിന്തുടരുന്ന വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. കൂടാതെ വിനീത് ഭാഗമായ സിനിമകള്‍ തീയേറ്ററുകളില്‍ മികച്ച വിജയം കൈവരിച്ചിട്ടുമുണ്ട്. ഒപ്പം ഒരു ഫാമിലി മാന്‍ കൂടിയാണ് വിനീത്. ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്കിടയ്ക്ക് വിനീത് എത്താറുണ്ട്.
ഇപ്പോഴിതാ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ളൊരു യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് വിനീത്. ഭാര്യ ദിവ്യയ്ക്കും മക്കളായ വിഹാനും ഷനയയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വിനീത് പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ മനോഹരമായ ഒരു യാത്ര എന്ന് കുറിച്ചിട്ടാണ് വിനീത് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.
കൊവിഡ് ഭീതിയില്‍ കുട്ടികളുമൊപ്പം വീട്ടില്‍ തന്നെയായിരുന്നു ഇത്രയും നാള്‍ വിനീതും ദിവ്യയും.മകളായ ഷനയയുടെ ചിത്രങ്ങളാണ് ഏറെ ആകര്‍ഷണീയമായിട്ടുള്ളത്. ഷനയ പിച്ചവെച്ചു നടക്കുന്നതും അമ്മയുടെ നെഞ്ചിന്‍ ചൂടേറ്റ് കിടക്കുന്നതും അടക്കമുള്ള ചിത്രങ്ങള്‍ വിനീത് പങ്കുവെച്ചിട്ടുണ്ട്. ഷനയക്കുട്ടി ക്യൂട്ടാണ് എന്ന് പലരും ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ഒപ്പം മകന്‍ വിഹാനോടൊപ്പം കുതിരപ്പുറത്തിരിക്കുന്ന ചിത്രവും വിനീത് പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വിനീതിനും ദിവ്യയ്ക്കും രണ്ടാമത്തെ കുട്ടി പിറന്നത്