Spread the love
മാലദ്വീപിൽ യോഗ പരിപാടിക്കിടെ ഇന്ത്യക്കാർക്കെതിരെ അക്രമം

മാലദ്വീപിൽ യോഗ പരിപാടിക്കിടെ ഇന്ത്യക്കാർക്കെതിരെ അക്രമം. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യുവജന, കായിക, സമൂഹിക ശാക്തീകരണ മന്ത്രാലയവുമായി സഹകരിച്ചാണ് ഇന്ത്യൻ കൾച്ചറൽ സെന്റർ യോഗ പരിപാടി സംഘടിപ്പിച്ചത്. യോഗദിന പരിപാടിക്കെത്തിയവരെ വടികളുമായി ഒരു സംഘം പ്രതിഷേധക്കാർ അടിച്ചോടിക്കുകയായിരുന്നു. യോഗഭ്യാസം നടക്കുന്നതിനിടെ വടികളുമായി എത്തിയ സംഘം യോഗ ചെയ്യുന്നവരെ മർദിച്ചു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ചശേഷമാണ് അക്രമിസംഘം മടങ്ങിയത്. അക്രമിസംഘം കടന്നുകയറുമ്പോൾ നിരവധി നയതന്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്ഥരും മാലിദ്വീപ് സർക്കാരിലെ മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയും മുദ്രാവാക്യങ്ങൾ ഉയർത്തിയും പ്രതിഷേധിച്ചവർ യോഗാ ദിനാചരണം നിർത്തിവെക്കണമെന്നും സദസ്സിലുള്ളവർ ഉടൻ സ്‌റ്റേഡിയം ഒഴിയണമെന്നും ആവശ്യപ്പെട്ടു. തീവ്രനിലപാടുള്ള സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും മാലദ്വീപ് സർക്കാർ അറിയിച്ചു.

Leave a Reply