Spread the love

വൈപ്പിൻ∙ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചെറായി ബീച്ചിൽ വൈപ്പിൻ വസന്തോത്സവം 2023നു വർണാഭമായ തുടക്കം. കെ.എൻ.ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗായികയും നടിയുമായ രശ്‌മി സതീഷ് സ്വാഗതഗാനം ആലപിച്ചു. അരങ്ങേറിയ വിവിധ സംസ്ഥാനങ്ങളിലെ നാടൻ കലാരൂപങ്ങൾ ജനങ്ങളെ ഹരം കൊള്ളിച്ചു.തഞ്ചാവൂർ സൗത്ത് സോൺ കൾചറൽ സെന്ററിന്റെ സഹകരണത്തോടെ ലോക ധർമി നാടക വീട് ഏകോപനം നിർവഹിക്കുന്ന വസന്തോത്സവത്തിൽ 5 സംസ്ഥാനങ്ങളിലെ സാംസ്‌കാരികത്തനിമ ആവാഹിക്കുന്ന 8 കലാരൂപങ്ങൾ 120 കലാകാരൻമാരും കലാകാരികളും ചേർന്നാണ് അവതരിപ്പിക്കുന്നത്.

കർണാടകയുടെ ഡൊല്ലു കുനിത, കേരളത്തിന്റെ മാരി തെയ്യം ഉൾപ്പെടെയുള്ളവ കാണികൾക്ക് പുതിയ അനുഭവമായി. ഉദ്ഘാടന സമ്മേളനത്തിൽ വസന്തോത്സവം സംഘാടക സമിതി ചെയർമാൻ സുനിൽ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ.ജി.പൗലോസ്, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, സൗത്ത് സോൺ കൾചറൽ സെന്റർ ഡയറക്ടർ ഉമാശങ്കർ, ലോകധർമി സ്ഥാപകൻ ഡോ.ചന്ദ്രദാസൻ, സംഘാടക സമിതി ജനറൽ കൺവീനർ വി.ബി.സേതുലാൽ, പ്രഫ.ഷാജി ജോസഫ്, ഡോ.കെ.കെ.ജോഷി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply