കാത്തിരിപ്പ് വിഫലം; നൊമ്പരമായി ചോട്ടു. ആറ്റൂർകോണം സ്വദേശി ദിലീപ് കുമാറിന്റെ വളർത്തുനായ ചോട്ടുവിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കാണാതായത്. തിരികെയെത്തുമെന്ന പ്രതീക്ഷയിൽ വീട്ടുകാർ കാത്തിരിക്കുമ്പോൾ വീടിനടുത്തുള്ള പൊട്ടകിണറ്റിൽ നിന്നും ചോട്ടുവിന്റെ ജഡം ലഭിച്ചത്. നൂറോളം വാക്കുകൾ മനസ്സിലാക്കാനും അതിന് അനുസരിച്ച് പ്രവർത്തിക്കാനും കഴിയുമായിരുന്നു ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ചോട്ടുവെന്ന നായയ്ക്ക്. ചോട്ടുവിന്റെ പേരിലുള്ള യൂട്യൂബ് ചാനലിനും 12 ലക്ഷത്തോളം കാഴ്ചക്കാരുണ്ടായിരുന്നു. ചോട്ടുവിന്റെ ആകസ്മിക മരണത്തിൽ ദുഖിതരാണ് ഫോളോവേഴ്സും.