ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയ്ക്കും ബോളിവുഡ് താരം അനുഷ്കാ ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ്. ട്വിറ്ററിലൂടെ വിരാട് കോഹ്ലിയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് ഇന്ന് ഉച്ചയ്ക്കാണ് അനുഷ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പെണ്‍കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തില്‍ പുതിയ ഒരു അധ്യായത്തിന് തുടക്കം കുറിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും വിരാട് ട്വിറ്ററില്‍ കുറിച്ചു. ആശംസകളും പ്രാര്‍ഥനകളും നേര്‍ന്ന ആരാധകര്‍ക്കും കോഹ്ലി നന്ദി അറിയിക്കുകയും ചെയ്തു