വാഷിങ്ടൺ: സവോളയിൽ നിന്ന് പടർന്ന സാൽമൊണെല്ല വൈറസ് ബാധയെ തുടർന്ന് യുഎസിൽ 650 ലധികം പേർ ചികിത്സയിൽ. 37 സംസ്ഥാനങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് ആരോഗ്യ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും രോഗ നിയന്ത്രണ പ്രതിരോധ വിഭാഗം അധിക്യതർ അറിയിച്ചു. ഇതുവരെ മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്ട്ടിട്ടി്ല്ല. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ് രോഗം പടർന്നു പിടിച്ചത് എന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതൽ കേസുകൾ ടെക്‌സസിലും ഒക്ലഹോമയിലുമാണ്.
മെക്‌സിക്കോയിലെ ചിഹുവാഹുവയിൽ നിന്ന് ഇറക്കുമതി ചെയ്ത മുഴുവൻ ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി എന്നിവയിലാണ് സൽമോണല്ലോ കണ്ടെത്തിയത്. യുഎസിൽ പ്രോസോഴ്‌സ് ഇൻകോർപ്പറേഷൻ കമ്പനിയാണ് ഈ ഉളളി വിതരണം ചെയ്തത്.
ഓഗസ്റ്റ് മാസം അവസാനമാണ് ഉള്ളി ഇറക്കുമതി ചെയ്തതെന്ന് കമ്പനി ആരോഗ്യ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ഉള്ളി മാസങ്ങളോളം സൂക്ഷിക്കാമെന്നും അത് ഇപ്പോഴും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്. അതുകൊണ്ട് തന്നെ ചിഹുവാഹുവയിൽ നിന്ന് ഇറക്കുമതി ചെയ്ത ചുവപ്പ്,വെള്ള, മഞ്ഞ ഉള്ളി എന്നിവ വിതരണം ചെയ്യരുതെന്നും സ്റ്റിക്കറോ പാക്കേജിംഗോ ഇല്ലാത്ത ഉളളികൾ ഉപയോഗിക്കരുതെന്നും അധിക്യതർ നിർദ്ദേശം നൽകി.