കണ്ണൂര്‍: പൊലീസ് അന്വേഷണ സംഘത്തോട് മുന്നില്‍ ചെയ്ത ക്രൂരത കൂസലില്ലാതെ വിശദീകരിച്ച് വിഷ്ണുപ്രിയ കൊലപാതകക്കേസിലെ പ്രതി ശ്രീജിത്ത്. കൃത്യത്തില്‍ യാതൊരു മനസ്താപവുമില്ലെന്ന തലത്തിലാണ് ശ്യാംജിത്തിന്റെ മറുപടികള്‍. ‘എനിക്കിപ്പോള്‍ 25 വയസേയുള്ളൂ. 14 വര്‍ഷമല്ലേ ശിക്ഷ..? അത് ഗൂഗിളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. 39ാം വയസ്സില്‍ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല’, എന്നാണ് ശ്യാംജിത്ത് പൊലീസ് അന്വേഷണ സംഘത്തോട് പറഞ്ഞത്..
വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്തുന്നതിനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നു. പൊന്നാനി സ്വദേശിയായ ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. പ്രണയം വിഷ്ണുപ്രിയ അവസാനിപ്പിച്ചതോടെ ശ്യാംജിത്ത് സംശയം തുടങ്ങുകയായിരുന്നു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.കൊലപാതകം നടത്താന്‍ ശ്യാംജിത്തിന് പ്രചോദനമായത് സീരിയല്‍ കില്ലര്‍ സിനിമകളാണ്. അഞ്ചാം പാതിരയെന്ന സിനിമ ശ്യാംജിത്തിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കൊണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താന്‍ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം.