വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ ഒരുക്കുന്ന ചിത്രമാണ് ‘രണ്ട്’. ‘ഫൈനല്‍സ്’ എന്ന ചിത്രത്തിനു ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പര്‍ശിച്ചു പോകുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയറാണ് ചിത്രം.
‘വാവ’ എന്ന ഓട്ടോ ഡ്രൈവറായി വിഷ്ണു ഉണ്ണിക്കൃഷ്ണനെത്തുമ്പോൾ അന്ന രേഷ്മ രാജന്‍ ചിത്രത്തിലെ നായികയായി എത്തുന്നു. ഗ്രാമീണ കുടുംബാന്തരീക്ഷത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശര്‍മ്മ, ഗോകുലന്‍, സുബീഷ് സുധി,രാജേഷ് ശര്‍മ്മ തുടങ്ങിയവരും വേഷമിടുന്നു.