
അതിരപ്പിള്ളി: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കാഴ്ച മറച്ച മരച്ചില്ലകള്‍ മുഴുവനും മുറിച്ചുനീക്കി. വിനോദസഞ്ചാര മേഖലയിലെ വ്യൂ പോയിന്റില്‍നിന്ന് ഇനി അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്‍കുളിര്‍ക്കെ കാണാം. മരച്ചില്ലകള്‍ മൂലം വെള്ളച്ചാട്ടം ഭാഗികമായാണ് കാണാനായിരുന്നത്. ഭിന്നശേഷിക്കാര്‍ക്കും വയോധികര്‍ക്കും വെള്ളച്ചാട്ടം മുഴുവനായി കണ്ട് ആസ്വദിക്കാനുള്ള ഏക സ്ഥലമാണ് വ്യൂ പോയിന്റ്. സഞ്ചാരികളുടെ ആവശ്യപ്രകാരമാണ് വനസംരക്ഷണസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റിയത്.