Spread the love

ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവു കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. പോഷകളാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. നേത്രാരോഗ്യത്തിനായി വേണ്ട വിറ്റാമിനുകളും ധാതുക്കളും എന്തൊക്കെയാണെന്ന് നോക്കാം.

1. വിറ്റാമിന്‍ എ

കോർണിയയുടെ ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ എ ഏറെ പ്രധാനമാണ്. വിറ്റാമിന്‍ എ കണ്ണിലെ ദ്രാവകത്തിന്റെ നേർത്ത പാളിയായ ടിയർ ഫിലിമിന്റെ സുഗമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കണ്ണിന്‍റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ പ്രധാനമാണ്. ഇതിനായി ക്യാരറ്റ്, മധുരക്കിഴങ്ങ്, ചീര, മറ്റ് ഇലക്കറികള്‍, ആപ്രിക്കോട്ട്, തണ്ണിമത്തന്‍, മുട്ട, പാല്‍, മാമ്പഴം, പപ്പായ തുടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. വിറ്റാമിന്‍ സി

ശക്തമായ ആന്‍റി ഓക്സിഡന്‍റായ വിറ്റാമിൻ സി കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ കണ്ണുകളിലെ രക്തക്കുഴലുകളെ സംരക്ഷിക്കുകയും തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ അവസ്ഥകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണുകളിലെ കൊളാജന്‍ ഉല്‍പ്പാദനത്തിനും ഇവ സഹായിക്കും. ഇതിനായി ഓറഞ്ച്, സ്ട്രോബെറി, ബെല്‍ പെപ്പര്‍, ബ്രൊക്കോളി, പേരയ്ക്ക കിവി, നാരങ്ങ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

3. വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ ഒരു മികച്ച ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിച്ചുകൊണ്ട് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും. ഇതിനായി ബദാം, സൂര്യകാന്തി വിത്തുകള്‍, നിലക്കടല, അവക്കാഡോ, ചീര തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

4. വിറ്റാമിൻ ഡി

വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂട്ടാം. അതിനാല്‍ സാൽമൺ ഫിഷ്, അയല, ഫോർട്ടിഫൈഡ് പാൽ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രമിക്കുക.

5. സെലീനിയം, സിങ്ക്സെലീനിയം, സിങ്ക് എന്നിവയും മികച്ച ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിച്ചുകൊണ്ട് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും.

6. ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇതിനായി സാല്‍മണ്‍ മത്സ്യം, വാള്‍നട്സ്, ചിയാസീഡ്, ഫ്ലക്സ് സീഡ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

Leave a Reply