
വിഴിഞ്ഞം പോലീസ് സ്‌റ്റേഷൻ പരിസരത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് തലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. കൂടുതൽ പോലീസ് സേനയെ സ്ഥലത്ത് വിന്യസിച്ചു. തീരദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കളക്ടർ പറഞ്ഞു.പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിൽ ഇന്ന് കേസെടുക്കും. ഇന്നലെ അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും.വിഴിഞ്ഞത്ത് നിന്നും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ സ്റ്റേഷന്‍ വളയുകയായികുന്നു. സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. സംഘര്‍ഷത്തിനിടെ അടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റു. കൂടുതല്‍ സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ എത്തി സ്‌റ്റേഷന്‍ വളഞ്ഞതോടെ പൊലീസുകാര്‍ സ്റ്റേഷന്‍ ഉള്ളില്‍ കുടുങ്ങി.