വിഴിഞ്ഞം തുറമുഖപദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പുലിമൂട് നിർമ്മാണത്തിനായി 80 ലക്ഷത്തിൽ അൻപത് ലക്ഷം കല്ല് കൂടി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 2023 മെയ് 23-ന് വിഴിഞ്ഞം തീരത്ത് കപ്പലടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ കപ്പലിനും വിഴിഞ്ഞേക്ക് പ്രവേശിക്കാൻ സാധിക്കും – മന്ത്രി വ്യക്തമാക്കി. പദ്ധതി പൂർത്തിയാക്കാൻ 2024 വരെ അദാനി പോർട്സ് സമയപരിധീ നീട്ടിച്ചോദിച്ചു. 2015 ൽ കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പണിപൂർത്തിയാക്കാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം.