സമരം തുടരുമെന്ന് സമര സമിതി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, വികാരി ജനറാൾ മോൺ. യൂജിൻ പെരേര എന്നിവർ ക്ളിഫ് ഹൗസിലാണ് ചർച്ച നടത്തിയത്.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി സമരക്കാരെ അറിയിച്ചു. പുനരധിവാസം സംബന്ധിച്ചും ചർച്ച നടന്നു. ചർച്ചയിൽ അന്തിമ തീരുമാനമാകാതെ പിരിയുകയായിരുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ നടത്തുന്ന സമരത്തിൽ നിന്ന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലുള്ള സ്ഥിതി വിശേഷം സംബന്ധിച്ച് ആർച്ച് ബിഷപ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. വരും ദിവസങ്ങളിൽ സമരം തീർക്കുന്നതു സംബന്ധിച്ച് ചർച്ച തുടരുമെന്ന് വികാരി ജനറാൾ മോൺ. യൂജിൻ പെരേര പറഞ്ഞു.