Spread the love
തിരുവനന്തപുരം ലത്തീൻ അതിരൂപത ബിഷപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഉപവാസ സമരം

വിഴിഞ്ഞം സമരം അടുത്ത ഘട്ടത്തിലേക്ക്. തിരുവനന്തപുരം ലത്തീൻ അതിരൂപത ബിഷപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ഉപവാസ സമരം നടത്തും. വിഴിഞ്ഞത്ത് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിൽ ഉപവാസ സമരം രാവിലെ തുടങ്ങും. തുടർന്ന് റിലേ ഉപവാസ സമരത്തിലേക്ക് നീങ്ങും. ഉപവാസ സമരം പാളയം ഇമാം സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും. കേരളം മുഴുവൻ സമരം വ്യാപിപ്പിക്കും. ഇതിന് മുന്നോടിയായി മൂലമ്പള്ളിയിൽ നിന്ന് വിഴിഞ്ഞത്തേയ്ക്ക് മാർച്ച് നടത്തും. ജനപ്രതിനിധികളുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്നും ഭാരവാഹികൾ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള പുനരധിവാസ നിധി വിതരണം ബഹിഷ്കരിക്കുമെന്നും ലത്തീൻ സഭാ നേതൃത്വം അറിയിച്ചു.

Leave a Reply