വിഴിഞ്ഞം സമരം മൂലം ഉണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാൻ ശുപാർശ ആവശ്യപ്പെട്ട് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് സർക്കാരിന് കത്ത് നൽകി. തീരജനതയോടുള്ള വെല്ലുവിളിയാണ് വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിൻ്റെ നടപടിയെന്ന് ലത്തീൻ അതിരൂപത അഭിപ്രായപ്പെട്ടു. സർക്കാരും പൊലീസും പലവട്ടം ഇടപെട്ടിട്ടും അനുനയത്തിന്റെ സൂചന പോലുമില്ലാത്ത സമരത്തിന്റെ നഷ്ടം ലത്തീൻ അതിരൂപത തന്നെ ഏറ്റെടുക്കണമെന്നാണ് സർക്കാരിൻ്റെ തുറമുഖ നിർമാണ കമ്പനിയായ വിഴിഞ്ഞം
ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൻ്റെ ആവശ്യം. വിഴിഞ്ഞം സമരം 54 ദിവസം പിന്നിട്ടപ്പോൾ നഷ്ടം 100 കോടിക്ക് മുകളിലെന്നാണ് കണക്ക്. ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ച് കൊണ്ടാണ് തുറമുഖ കവാടത്തിലെ സമരം, അതിനാൽ നഷ്ടം ഈടാക്കാനുള്ള നോട്ടീസ് ലത്തീൻ അതിരൂപതയ്ക്ക് നൽകണമെന്നാണ് വിസിൽ കത്തിൽ ആവശ്യപ്പെടുന്നത്.എന്നാൽ ഇക്കാര്യത്തിൽ തത്കാലം കടുത്ത നടപടികൾ വേണ്ടെന്ന ഉറച്ച നിലപാടിലാണ് സർക്കാർ.