
കൊച്ചി; വിഴിഞ്ഞം സമരത്തില്‍ ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണം എന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണം.11 ദിവസമായി തുടരുന്ന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹര്‍ജി ഇനി തിങ്കളാഴ്ച പരിഗണിക്കും. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
സമരം കരണം വിഴിഞ്ഞം തുറമുഖ നിര്‍മാണം നിലച്ചെന്നു അദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്..ദേശീയ പ്രാധാന്യം ഉള്ള പദ്ധതി 7 ദിവസമായി മുടങ്ങി നില്‍ക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. CISF സുരക്ഷ ആവശ്യം ഇല്ല. പ്രശ്ന പരിഹാരത്തിനു സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കില്‍ സംസ്ഥാനം CISF സുരക്ഷ ആവശ്യപ്പെടണം എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതി തടസപ്പെടുത്തുന്നത് പൊതു താല്‍പര്യത്തിന് വിരുദ്ധമെന്ന് അദാനിപോര്‍ട്ട് ചൂണ്ടിക്കാട്ടി. ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണം എന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിഴിഞ്ഞം പോലീസ് ഇത് ഉറപ്പാക്കണം. ഹര്‍ജി ഇനി തിങ്കളാഴ്ച പരിഗണിക്കും. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്.അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.