ആലപ്പുഴ ജില്ലാ കളക്ടറായി വി ആർ കൃഷ്ണ തേജ ചുമതലയേറ്റു. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. പകരം എഡിഎം സന്തോഷ് കുമാറാണ് ചുമതല കൈമാറിയത്. കളക്ടറായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെതിരെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കൃഷ്ണ തേജയെ നിയമിച്ചത്. ആഡ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2016 മുതൽ 2019 വരെ ആലപ്പുഴ സബ് കളക്ടറായിരുന്നു. 2018 പ്രളയത്തില്‍ സര്‍വ്വതും ജലം കവര്‍ന്നെടുത്തവർക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ നല്‍കിയ ‘ഐ ആം ഫോര്‍ ആലപ്പി’ പദ്ധതിയുമായി ശ്രദ്ധ നേടിയ വ്യക്തിയാണ് കൃഷ്ണ തേജ.
മൈലാവരപ്പ് ശിവാനന്ദ കുമാറിന്റേയും ഭുവനേശ്വരി മൈലാവരപ്പിന്റേയും മകനാണ് കൃഷ്ണ തേജ. അനുപുമാ നൂളി സഹോദരിയാണ്. ഭാര്യ രാഗദീപ മൈലാവരപ്പിനും മകന്‍ റിഷിത് നന്ദ മൈലാവരപ്പും. ജെഎന്‍ടിയു കാക്കിനടാ കോളജില്‍ നിന്നും റാങ്കോടെ എഞ്ചിനീയറിംഗ് പാസ്സായി സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റവെയര്‍ എഞ്ചിയനീയറായി ജോലി ചെയ്യുമ്പോഴാണ് സിവില്‍ സര്‍വ്വീസ് ലഭിക്കുന്നത്.2015 ഐഎഎസ് ബാച്ചിലെ 66-ാം റാങ്കുകാരനാണ്.