നവമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു കൊച്ചു മിടുക്കിയുടെ ഡാന്‍സ് ആണ്. വൃദ്ധി വിശാല്‍ എന്ന ആറുവയസുകാരി കല്യാണ വീട്ടില്‍ കളിച്ച ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. വൃദ്ധിയുടെ ഡാന്‍സും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്‌ആപ്പ്, ഇന്‍സ്റ്റഗ്രം എന്നിവിടങ്ങളില്‍ തരംഗമാവുകയാണ്. മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോള്‍ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി.
സീരിയല്‍ താരം കൂടിയായ അഖില്‍ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവടുവച്ചത്. യുകെജി വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയില്‍ നോക്കി സ്വയം പഠിച്ച ചുവടുകളാണ് വൃദ്ധി വിവാഹ വേദിയില്‍ മനോഹരമാക്കിയത്.
പത്തനംതിട്ട വടശ്ശേരിക്കരയിലെ ലാല്‍ ഫോട്ടോഗ്രഫി കമ്പനി പങ്കുവച്ച വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.